സ്വസ്തി

സ്വസ്തി 

നന്മ നിറഞ്ഞവനേ
നല്ലവനാം ആടിടയനെ
നേർവഴിക്ക് നയിക്കണേമേ 
നിത്യം വഴികാട്ടിയായി വരണേമേ

താരകങ്ങൾ  വഴികാട്ടി 
താഴ്വാരമാകെ കുളിർ കോരി 
തിരുപ്പിറവി അറിഞ്ഞു 
ബേദലഹേമിലെ 
പുൽത്തൊഴുത്തിലെത്തിയ 
ആട്ടിടയർ സമ്മാനങ്ങൾ നൽകി ഉണ്ണിയേശുവിനെ കണ്ടു 

നന്മ നിറഞ്ഞവനേ
നല്ലവനാം ആടിടയനെ
നേർവഴിക്ക് നയിക്കണേമേ 
നിത്യം വഴികാട്ടിയായി വരണേമേ

ഏറെ നന്മ നിറഞ്ഞ ബാലകനായ് 
എല്ലാവർക്കും ഓമനയായ് വളർന്നു 
ഒരുനാൾ കാനായിലെ കല്യാണത്തിന് 
വെള്ളത്തെ വീഞ്ഞാക്കിയല്ലോ അത്ഭുതം 

നന്മ നിറഞ്ഞവനേ
നല്ലവനാം ആടിടയനെ
നേർവഴിക്ക് നയിക്കണേമേ 
നിത്യം വഴികാട്ടിയായി വരണേമേ

ഗലീലിയായിലെ ബാലകനെ  സൗഖ്യപ്പെടുത്തി
കഫർണാമിൽ അശുദ്ധാത്മാവിനെ അകറ്റി 
പത്രോസിന്റെ അമ്മായിക്കു 
രോഗ ശാന്തി നൽകി ദിവ്യനായി  യേശു

നന്മ നിറഞ്ഞവനേ
നല്ലവനാം ആടിടയനെ
നേർവഴിക്ക് നയിക്കണേമേ 
നിത്യം വഴികാട്ടിയായി വരണേമേ

കൊടുങ്കാറ്റിനെ ശമിപ്പിച്ചു 
അന്ധർക്കുകാഴ്ച നൽകി 
ഊമയ്ക്ക് നാവ് നൽകി 
അഞ്ച്  അപ്പം കൊണ്ട് 
അയ്യായിരങ്ങളുടെ വിശപ്പടക്കി 

നന്മ നിറഞ്ഞവനേ
നല്ലവനാം ആടിടയനെ
നേർവഴിക്ക് നയിക്കണേമേ 
നിത്യം വഴികാട്ടിയായി വരണേമേ

പീലാതോസിൻ കോടതിയിൽ
കുറ്റക്കാരനായി വിധി എഴുതി
ഗോകുൽദാ മലയിലായ് 
പാപികൾക്കായി കുരിശിലേറി
മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു 
ലോകരക്ഷകനെ യഹോവയെ 
നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി 

ജീ ആർ കവിയൂർ 
24 03 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “