രാഗാനുഭൂതിയിൽ
രാഗാനുഭൂതിയിൽ
ഇനിയൊന്നു പാടുക
വർണ്ണങ്ങളായിരം
ശ്രുതി ചേർത്തു പാടുക
ഋതു വസന്ത രാഗം
സപ്തസ്വര മാധുരി ഉണർത്തും
ആരോഹണവരോഹണങ്ങൾ
തീർക്കും സംഗീത ധാരയിൽ
മനസ്സിലൊരു പാലാഴി മഥനം
അമൃത കുംഭം പൊങ്ങി
ആനന്ദ അനുഭൂതിയിൽ
നൃത്തം വച്ചു സ്വര രാഗ
സംഗീതത്തിൻ്റെ ലഹരിയിൽ
ജീ ആർ കവിയൂർ
19 03 2024
Comments