വേദാന്ത ചിന്തകൾ

വേദാന്ത ചിന്തകൾ

നെരിയാണിചോട്ടിലായ് 
ഞെരിഞ്ഞമരും ജീവിതങ്ങളെ
തലകീഴായി ഞാന്നു കിടക്കും
ജന്മങ്ങളെയില്ലേ നിങ്ങൾക്കും
മോഹങ്ങളുടെ പിരിമുറുക്കങ്ങൾ

വഴിമുട്ടി വീർപ്പു മുട്ടി നിൽക്കുന്നു
ദിശാ ബോധമില്ലാതെ അലയും
കണ്ണുനീർകയം വറ്റിയ മാനസങ്ങളെ
കഴുകുത്തില്ലാതെ ആഴിയുടെ 
ആഴമറിയാതെ അണയുന്നുവോ

ഉള്ളിൻ്റെ ഉള്ളിലെ അഗ്നിയുടെ
തേജസ്സറിഞ്ഞ് മുന്നേറുക 
ഇല്ല ജനിമരണങ്ങളില്ലാത്മാവിന്
ഒരിക്കലും നിരാശ വേണ്ടയിനിയും
വേദ്യമായതിനെ അഴിയാതെ കാക്കുക 

ജീ ആർ കവിയൂർ
24 03 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “