നഷ്ട പ്രണയത്തിൻ
നഷ്ട പ്രണയത്തിൻ
തൂവൽ പൊഴിച്ച
മഴ പാറ്റയായ്
മാറി മനം
നിലാവിൻ
ചാരുതയിൽ
നിഴലാർന്ന
സ്വപ്നങ്ങൾ കണ്ടു മടുത്തു
വരും വസന്തങ്ങൾ
എന്നുകരുതി
വാടിയ മുഖം
തെളിയിച്ചു മുന്നേറുമ്പോൾ
രഞ്ജിനി രാഗത്തിൻ
മാസ്മര ലഹരിയിൽ
മായിക ഭാവങ്ങൾ
ഓർത്തുപോകുമ്പോൾ
നീയെൻ മനസ്സിന്റെ
ആഴങ്ങളിൽ
മൗനരാഗത്താൽ
മിഴി നിറച്ചു
ജീ ആർ കവിയൂർ
14 06 2023
Comments