മനമിന്നും
ചിരകാല സ്വപ്നങ്ങൾ
ചിറകേറി പറക്കുമ്പോൾ
ചിത്ര പതഗംമായ് മാറി
ചിത്തത്തിൽ നീ മാത്രമായി
ചാരുതയാർന്ന നിൻ
ചിരിപ്പൂകണ്ട് എൻ
ചിന്തകളിൽ വസന്തം
ചിക്ന്നു വിരുന്നു വന്നു
ചന്ദനം മണക്കുന്ന
ചാരുലതകൾക്കിടയിലൂടെ
ചന്ദ്രകാന്ത കുളിരുമായി
ചരിക്കുന്നു മനമിന്നും
നിനക്കായി പ്രിയതേ
ജീ ആർ കവിയൂർ
22 06 2023
Comments