പാടുവാൻ മറന്ന ഈണം
പാടുവാൻ മറന്ന ഈണം
പാടാനൊരുങ്ങി മെല്ലെ
പൊന്നേ, നിന്നോർമകളാൽ
ഹൃദയം ഉണർന്നിരിക്കും.
കാറ്റിനോടൊത്തു പാടി
മഴത്തുള്ളികളായി ഞാൻ
നിൻ സ്മരണകളിലൊളിഞ്ഞ്
സ്നേഹരാഗമണിയുമ്പോൾ.
നീലാകാശ സാക്ഷിയാക്കി
നിൻ ചിരിയിൽ ഞാൻ കണ്ടു
പ്രണയത്തിൻ സ്വപ്നമഴ,
മിഴികളിൽ നീരണിയുമ്പോൾ.
ജീ ആർ കവിയൂർ
05 03 2025
Comments