കവി മനസ്സ്
കവി മനസ്സ്
ഒരു പൂവിടരാൻ
മണം പകരൻ
തേൻ നുകരാൻ
കാത്തിരിക്കും വണ്ടും
രവിയണയാൻ
മിഴി തുറക്കാൻ
കാത്തിരിക്കും
അംബുജവും
മാനം കറുക്കാൻ
പീലിവിടർത്തിയാടാൻ
കൊതിക്കും
മയിൽ പേടയും
രാവോന്നണയാൻ
രാഗിലമാം അമ്പിളി
വെട്ടം കണ്ട്
പുഞ്ചിരിക്കാനൊരുങ്ങും
അല്ലിയാമ്പലും
ഇതൊക്കെ അനുഭച്ച്
അറിയാനായ് മാത്രം
കണ്ണും കാതും മനസ്സും
തുറന്നിരിക്കും
എത്ര പറഞ്ഞാലും തീരില്ലയാ
കവി മനസ്സ്..
ജീ ആർ കവിയൂർ
03 03 2025
Comments