തമ്പുരാനേ, സത്മാർഗം കാട്ടണേ!"

തമ്പുരാനേ, സത്മാർഗം കാട്ടണേ!"


ജീവിതപാതയിൽ
ഓരം ചേർന്നു നടക്കുമ്പോൾ,
ഒരു തിരിവെട്ടമായ്
മുന്നേ നീ നടക്കുന്നു.

ഏവരുടെയും സങ്കടം ഏറ്റു,
മുൾകിരീടമണിഞ്ഞു
ക്രൂശിതനായില്ലേ,
അല്ലയോ, യഹോവ തൻ നല്ലിടയാ!

കാര്യങ്ങളറിയാതെ
ഉഴലുന്നു ഈ ഭൂവിൽ,
സ്വർഗ്ഗമാം ഭൂവിതിൽ
പരസ്പര വൈര്യത്താലേ,
ഇവർക്കൊക്കെ സത്മാർഗം
കാട്ടണേ, തമ്പുരാനേ!

അന്ധകാരത്തകറ്റി, പ്രകാശം വിതറി,
സ്നേഹത്തിന്റെ വഴി കാണിച്ചിടേണമേ!
മാറാത്ത സത്യവും, നീതി നിലനിൽക്കും,
ആ സമാധാനം നൽകേണമേ, യേശുവേ!

പാപികളായവർക്കായ് നിൻ കനിവിൻ വൃഷ്ടിയാൽ,
നിത്യം അനുഗ്രഹം ചൊരിയേണമേ!
നിൻ വചനം നിലനില്ക്കട്ടെ,
എൻ ഹൃദയത്തിൽ തെളിയട്ടെ!


ജീ ആർ കവിയൂർ
22 03 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “