നിൻ സാമീപ്യ സുഗന്ധം

മുകിലാട മാറ്റി 
മൗനമാർന്ന നിൻ 
നിലാ പുഞ്ചിരിയിൽ 
നിഴൽ പറ്റി നിൽക്കുമ്പോൾ 

മുളങ്കാട് മൂളിയാടിയ 
മർമ്മരങ്ങൾക്കു കാതോർത്തു 
കാതരമാനസയായി 
വിരഹ വസന്തത്തിൻ 

ശലഭ ശോഭയുമായ്
പറന്നുയരുവാനൊരുങ്ങും 
കിനാക്കളിലറിയാതെ 
അറിയുന്നു നിൻ സാമീപ്യ സുഗന്ധം 

ജീ ആർ കവിയൂർ 
10 04 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “