ഉള്ളകത്തിൽ

യാമിനിയകന്നു വാനിൽ 
യാമ ശംഖൊലിക്കൊപ്പം 
യമുനയുടെ പുളിനങ്ങളിലായ് 
യദുകുലനാഥൻ്റെ മുരളിക ഉണർന്നു

കാതോർത്തു നിന്നു ധേനുക്കൾ 
കാതരായം രാധയുടെ മനസ്സുണർന്നു 
കനക ചിലങ്കകൾ പൊട്ടി ചിരിച്ചു 
കാംബോജി രാഗം മാറ്റൊലി കൊണ്ടു 

നീലവാനം ചുവന്നു കറുത്തു 
നിലാവ് പുഞ്ചിരിച്ചു നിന്നു 
നിഴലകന്നു ഉള്ളിൻ്റെ ഉള്ളം
നിറഞ്ഞു മൗനം നിദ്രയണഞ്ഞു 

ജീ ആർ കവിയൂർ
09 04 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “