പുനർജനിക്കുന്നുവല്ലോ
മാനമില്ലാതെ
മേഘമില്ലാതെ
മലയില്ലാതെ
മരമില്ലാതെ
മഴയുണ്ടോ
ഒഴുകി വരും
പുഴ തൻ പുളിനത്തിൽ
ദുഖങ്ങളൊക്കെ
ലവണ രസമായി
ആഴക്കടലിൽ ചേരുമല്ലോ
സുഖദുഃഖങ്ങളൊക്കെ
നീരാവിയായ് വീണ്ടും
പുനർജനിക്കുന്നുവല്ലോ
പുണ്യമായി ജലതീർത്ഥമായ്
ജീ ആർ കവിയൂർ
26 04 2024
Comments