കൂടൊന്നു കൂട്ടി
വർണ്ണങ്ങൾ തേടും
മനസ്സിന്റെ ചില്ല മേൽ
കൂടൊന്നു കൂട്ടി
ഇണപൈങ്കിളി
ഇഴയടുക്കാത്ത വേളകളിൽ
ഇമയടയാതെ കാത്തിരിക്കും
ഇളവെയിലെറ്റു വാടാതെ
ഈണം മൂളി പറന്നകലും
നിന്നെ നോക്കി
പുഞ്ചിരിക്കും പൂനിലാവും
പുണരുവാൻ കൊതിയോടെ
കാത്തുനിൽക്കും നേരം
അറിയാതെ വർണ്ണങ്ങൾ തേടും
മനസ്സിന്റെ ചില്ല മേൽ
കൂടൊന്നു കൂട്ടി
ഇണപൈങ്കിളി
ജീ ആർ കവിയൂർ
10 04 2024
Comments