മൗനം
സാന്ദ്രമാർന്ന മൗനം
പെയ്തിറങ്ങി കണ്ണിൽ
നക്ഷത്രങ്ങൾ പൂത്തുലഞ്ഞു
നാണത്തിൻ ഗന്ധം പടർന്നു
വെണ്ണിലാ ചന്ദ്രന്റെ
പാലോളി ചിതറിയ
പുഞ്ചിരിയൊഴുകി
പ്രണയത്തിൻ തീവ്രതയ്ക്ക്
താളമേളമൊരുങ്ങി
നെഞ്ചിലെ ഇടയ്ക്കയുടെ
തേങ്ങലുകളാൽ
ചിന്തകളുടെ ചിത്രശലഭങ്ങൾ
പാറിപ്പാറി പറന്നു
ജീ ആർ കവിയൂർ
24 04 2023
Comments