നെന്മേനിക്കാവ് ഭഗവതിയെ

നെന്മേനിക്കാവിലമ്മ

"ദുർഗ്ഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ
സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി 
ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ
സർവ്വോപകാരകരണായ സദാർദചിത്താ (2)"


നെടിയ ദുഃഖങ്ങൾ അകറ്റുവോളെ 
നെന്മേനിക്കാവ് ഭഗവതിയെ 
നെയ് വിളക്കൊന്നു കൊളുത്തി 
നിൻ തിരു മുന്നിലെത്തി ഭജിപ്പവരെ  
നീ കാത്തരുളുന്നു അംബികേ

നെടിയ ദുഃഖങ്ങൾ അകറ്റുമോളെ 
നെന്മേനിക്കാവ് ഭഗവതിയെ 

പൗർണമി നാളുകളിൽ
പൂർണ്ണ ഭക്തിയോടെ വന്നെത്തി 
പൂജകളർപ്പിക്കുന്നോർക്കെല്ലാം
പുണ്യമരുളുന്നു നീ 
നെന്മേനിക്കാവ് ഭഗവതിയെ 

നെടിയ ദുഃഖങ്ങൾ അകറ്റുമോളെ 
നെന്മേനിക്കാവ് ഭഗവതിയെ 

മേട പത്താം ദിനമാം
പത്താമുദയനാളിൽ
പൊന്നു തമ്പുരാട്ടിയമ്മക്ക്
പൊങ്കാല നൈവേദ്യം 
ഏകുന്നോവർക്ക് 
സർവൈശ്വര്യങ്ങളും
നൽകുന്നുയമ്മ
നെന്മേനിക്കാവിലമരും
അമ്മേ ഭഗവതിയെ

നെടിയ ദുഃഖങ്ങൾ അകറ്റുമോളെ 
നെന്മേനിക്കാവ് ഭഗവതിയെ 
നെയ് വിളക്കൊന്നു കൊളുത്തി 
നിൻ തിരു മുന്നിലെത്തി ഭജിപ്പവരെ  
നീ കാത്തരുളുന്നു അംബികേ

ജീ ആർ കവിയൂർ
17 04 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “