നൈർമല്യമാർന്നവളെ

"സർവ്വബാധാ പ്രശമനം 
ത്രൈലോകസ്യാഖിലേശ്വരീ
ഏവമേവ ത്വയാ കാര്യം
അസ്മദ്വൈരി വിനാശനം"

നെന്മേലിക്കാവിലമ്മേ
നൈർമല്യമാർന്നവളെ 
നിത്യ നൈമിതൃ ദുഃഖമകറ്റുവോളെ 
നമിക്കുന്നു നിൻ നടയിൽ അമ്മേ 
അമ്മേ നാരായണ ദേവി നാരായണ 
ലക്ഷ്മി നാരായണ ഭദ്രേ നാരായണ 
ദുർഗ്ഗേ നാരായണ 

നിൻ നാമത്രയും പാടി ഭജിപ്പാൻ
നിത്യവും നാവിൽ തോന്നേണമേ
അമ്മേ അമ്മേ അമ്മേ 

"സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണി നമോസ്തുതേ"


പതിനെട്ടു തറവാട്ടുകാർക്ക്
പരിലാളനമേകി
കുല ദേവതയാമമ്മയെയിന്നു  
കരക്കാരെയും അനുഗ്രഹിച്ചു
പരിപാലിച്ചു പോരുന്നു 
ആദിശക്തി പരാശക്തി
നെന്മെലി കാവിലമ്മ

സന്താന ഭാഗ്യത്തിനായ്
സന്താപത്തോടെ വിളിക്കുകിൽ
സന്തതം അനുഗ്രഹിക്കുന്നുയമ്മ 
ആദിശക്തി പരാശക്തിയാം 
നെന്മെലി കാവിലമ്മ 

ജീ ആർ കവിയൂർ
18 04 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “