പ്രിയനവൻ വന്നില്ല
പ്രിയനവൻ വന്നില്ല
മിഴിയോര കനവിൽ
മൊഴി മൊട്ടുകൾ
വീണുചിതറി
മനസ്സിൻ ചെപ്പിൽ
നിറഞ്ഞു മഞ്ചാടി
നിലാവിന്റെ നിഴലിൽ
നീങ്ങി നിന്നതാര്
നീയോ കാറ്റോ
മൊട്ടിയിട്ട പ്രണയമോ
വഴിവിട്ടു വർണ്ണമിട്ടു
വാനമ്പാടിയും
വാചാലയായി
വിരഹം കണ്ണുനീർ വാർത്തു
മൗനം വെടിഞ്ഞില്ല
പ്രിയനവൻ വന്നില്ല
നിറഞ്ഞുതുളുമ്പി
പീലി തുമ്പുകൾ നനഞ്ഞു
ജീ ആർ കവിയൂർ
22 01 2022
Comments