എന്തിനീ പൊയ്മുഖം (ഗസൽ)

എന്തിനീ  പൊയ്മുഖം (ഗസൽ)
-------- -------------- ---------

എന്തിനീ  പൊയ്മുഖം 
എന്നോട് മാത്രമിങ്ങനെ 
ഞാൻ ചെയ്ത തെറ്റുകളെന്തേ 
ചൊല്ലുക, കേൾക്കാനായ്
മനം തുടിപ്പൂ ,സഖി ..

ഇന്നലെ പെയ്ത മഴയുടെ കുളിരിൽ 
ഈറൻ നിലാവും ഇളം കാറ്റും 
ഇക്കിളി കൂട്ടുന്ന വല്ലോ
മറക്കാനാവാത്ത ഓർമ്മകളുടെ
 ലഹരിയിൽ , സഖീ ..

എന്തിനീ  പൊയ്മുഖം 
എന്നോട് മാത്രമിങ്ങനെ ..

ഇപ്പോഴും എവിടെയോ ഉള്ളിലായി 
ഒരു ചെറു മിടിഴപ്പ് മാത്രമായി 
പുതിയ ജീവനായ് മെല്ലെ തുടിക്കുന്നു നിന്നോർമ്മകൾ നൽകും 
പ്രണനുമായ് സഖി ..

എന്തിനീ  പൊയ്മുഖം 
എന്നോട് മാത്രമിങ്ങനെ 

ജീ ആർ കവിയൂർ
13 01 2022

Comments