തിരിച്ചറിവ്

തിരിച്ചറിവ്

ജീവിതമെന്ന സത്യത്തെ തിരിച്ചറിഞ്ഞത് 
നഷ്ടം സഹിച്ചു കൊടുക്കുകയും
വാങ്ങുകയും ചെയ്തപ്പോളല്ലോ 
ചില നിമിഷങ്ങൾ അങ്ങനെയാണ്
ചിലവിട്ടു കഴിയുമ്പോഴേക്കും 
ആർക്കും പിടിതരാതെ കടന്ന് അകലുന്നു 
സമയത്തിന്റെ വിലയറിയുന്നില്ലല്ലോ 
ഈ സ്വരം മൗനമായി മാറുമ്പോൾ
നാം അറിയുന്നു ദേഹത്തു 
വമിക്കുന്നത് ദൈവമെന്നല്ലോ
ഇതു മനസ്സിലാക്കാതെ ഞാനും നീയും

ജീ ആർ കവിയൂർ
25 01 2022

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം