അറിയില്ല മനമേ ! ......

 

അറിയില്ല മനമേ... !

എൻ ചിന്തകളിലായിരമതാ
ചിത്രം വരച്ചു ചിറകുവിരിച്ചു
ചക്രവാളത്തിലേക്ക് പറന്നു
ചഞ്ചലചിത്തമായ് മനം

ചുംബനങ്ങൾ നൽകിയോരോ
പൂവിലും പൂന്തേൻ പൊഴിച്ചു
തുള്ളിക്കളിച്ചു ജീവിതാരാമത്തിൽ
തന്നെ മറന്നെല്ലാം മറന്നു പാറി

ഞാനെന്ന ഭാവത്തിൽ ചിറകരിയാൻ
എത്ര ശ്രമിച്ചാലുമാവതില്ലല്ലോ
വാസനാ ബലം ! അല്ലാതെന്തു പറയാൻ?
മായാ ജടിലമല്ലോയെന്നു മനനം

ധ്യാനനിമഗ്നമായ് വീണ്ടും
വല്മീകത്തിലൊതുങ്ങാമെന്നു
വാശിപിടിച്ചു ദാഹത്തോടെ
ദേഹിയെ പടിയാറു കടത്താൻ

ഇനിയും പുനർജനിക്കണോ
ഈച്ചചത്തു പൂച്ചയായ് പിന്നെ
പരിണാമചക്രങ്ങളിലൂടെ
പിടയണോയെന്നറിയില്ല മനമേ ..!!
ജീ ആർ കവിയൂർ
07 .09 .2020
2 :30 am
ഫോട്ടോ കടപ്പാട്
Aji Gowri

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “