കാലമിത് ബഹുകേമം

കാലമിത് ബഹുകേമം



കണ്ടുമടുത്തു കേട്ടുമടുത്തു 
കണ്ടില്ലെന്നു നടിച്ചു മുന്നേറാമിനി
കയ്പ്പേറുമീ ലോകത്തിൻ ഗതിവിഗതികളിൽ 
കയ്യിട്ടുവാരുമൊകൂട്ടർ ഭരണത്തിലിരുന്നു

കൂട്ടുനിന്നു കണ്ണിൽ പൊടി വിതറുന്നു ഉപജാപങ്ങൾ 
കറുത്തീയമായി രാഷ്ട്രീയമെന്ന് പറയാതിരിക്കാൻ വയ്യ 
കീശനിറച്ചു കഴിഞ്ഞാലും കസേരകളുടെ മോഹവുമായി 
കശേരികളില്ലാത്ത നേതാക്കളും പിന്നെ 

കണ്ണടച്ചുപിടിച്ചു , ഏറാൻ മൂളികളാം പിണിയാളുകൾ 
കലയും കലാകാരനും കൈത്താളം കൊട്ടുന്നു 
കള്ളക്കഥകൾ ചമച്ചു കുറെ മാധ്യമങ്ങളും 
കണ്ണീരും കൈകളുമായി കുമരന്മാർക്കു
 വീണ്ടും

കുമ്പിളിൽ തന്നെയിന്നു ശരണം തരണം 
കഞ്ഞിക്കലത്തിൽ കയ്യിട്ടു വാരിയും 
കിടപ്പാടത്തിൻ പേരിലും വലിയ. തിരിമറി 
കാഞ്ചനക്രയവിക്രയങ്ങൾക്ക് നടുവിലായി 

കിരീടമില്ലാതെ  വാഴുന്നു , ഉളുപ്പില്ലാതെയിവർ
കമ്മിയാണ് ഖജനാവെന്നു വായ്ത്താരിയും 
കലർപ്പേറിയ തുപ്പൽമഴപെയ്യുന്ന വചന ഘോഷങ്ങളും 
കഷ്ടം കഷ്ടമിതു പറയുന്നവനു കയ്യാമം 

കണ്ടുമടുത്തു കേട്ടുമടുത്തു
കണ്ടില്ലെന്നു നടിച്ചു മുന്നേറാം 

ജീ ആർ കവിയൂർ
14.09.2020

Picture credit to Rajeev Raam

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “