പലിപ്രക്കാവിലമ്മേ ശരണം ........

 അമ്മേ ശരണം ദേവി ശരണം 

പലിപ്രക്കാവിലമ്മേ ശരണം ........ 


അമൃതവർഷിണിയായ് ചൊരിയു 

ആനന്ദാനുഭൂതി എന്നിൽ നിത്യവുമ്മേ ....

അവിടുത്തെ കാരുണ്യമല്ലാതെ എൻ 

ആത്മവിശുദ്ധിക്ക് വേറെഎന്തുണ്ടമ്മേ .....


അമ്മേ ശരണം ദേവി ശരണം 

പലിപ്രക്കാവിലമ്മേ ശരണം ........ 


അഴലിന്റെ ആഴിയിൽ നിന്നും 

അന്ധകാരത്തിൻ  അന്ത്യത്തിൽ 

അലിവിന്റെ ആഴവും നന്മയും 

അറിവിന്റെ ആദ്യാക്ഷരം നീയേ .....


അമ്മേ ശരണം ദേവി ശരണം 

പലിപ്രക്കാവിലമ്മേ ശരണം ........ 


ആഞ്ഞു വീശും കാറ്റിനാൽ 

അണയാനൊരുങ്ങുമീ വിളക്കിനെ 

അമ്മതൻ തിരുക്കരങ്ങളുടെ  

അനുഗ്രഹത്താൽ പ്രശോഭിക്കട്ടെ    


അമ്മേ ശരണം ദേവി ശരണം 

പലിപ്രക്കാവിലമ്മേ ശരണം ........ 


അമ്മയല്ലാതെ ഇല്ലൊരാശ്രയമെനിക്കീ 

അലയടിക്കും സുഖദുഃഖ നടുവിൽ 

ആടിയുലയുമീ  ജീവിത വഞ്ചിയേ 

അവിടുന്നു കാത്തു കൊള്ളേണമേ 


അമ്മേ ശരണം ദേവി ശരണം 

പലിപ്രക്കാവിലമ്മേ ശരണം ........ 


അമൃതവർഷിണിയായ് ചൊരിയു 

ആനന്ദാനുഭൂതി എന്നിൽ നിത്യവുമ്മേ ....

അവിടുത്തെ കാരുണ്യമല്ലാതെ എൻ 

ആത്മവിശുദ്ധിക്ക് വേറെഎന്തുണ്ടമ്മേ .....


അമ്മേ ശരണം ദേവി ശരണം 

പലിപ്രക്കാവിലമ്മേ ശരണം ........ 



ജീ ആർ കവിയൂർ

15 .09.2020 / 03 :15 am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “