മൗനമേ നീ എവിടെ .....

 


 മൗനമേ നീ എവിടെ .....

 

എന്നിൽ നിന്നും എന്നിലേക്ക്‌ ഇറങ്ങുന്ന 

എലുകകൾ താണ്ടും ആഴങ്ങളിലൊളിക്കും 

എള്ളോളം നെല്ലിടയിലെവിടേയോ ഒളിക്കും 

എഴുത്തുകൾക്കും അപ്പുറത്തുള്ള മൗനമേ ...


അറിയും മുമ്പേ പിടിതരാതെ അകലുന്നുവോ 

അഴിക്കും തോറും പിണഞ്ഞു കെട്ടുവീഴും 

ആഴങ്ങളിൽ ആഴിക്കുമപ്പുറമോ നീ 

അലയടിച്ചകലുന്നുവോ  മൗനമേ ...


മൊഴികൾക്കും മിഴികൾക്കുമപ്പുറത്തോ 

മണലാരണ്യങ്ങൾക്കും അങ്ങേ തലയ്ക്കലുള്ളോരാ 

മരീചികയോ മായാ മാരീച മാൻ പേടയോ 

മണം മലരുന്നതിനുമപ്പുറമോ നീ മൗനമേ ...


ആവുന്നില്ല നിന്നെ അറിയുവാൻ 

അനാമികയായ് അനന്തതയിലോ 

അലിവേറുമൊരു കാറ്റിൻ കുളിർമ്മയോ 

അണയാതെയീ  പഞ്ചഭൂതക്ഷേത്രത്തിലോ നീ മൗനമേ...!! 


ജീ ആർ കവിയൂർ 

03 .09 .2020 

03  : 03  am 


photo credit to Kalyanpur Anand

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “