ധ്യാനനിമഗ്നം

No photo description available.

ധ്യാനനിമഗ്നം


മൗനിയായെന്നുള്ളിൽ വന്നുനീ തന്നൊരു  

മോഹത്തിൻ പ്രഭവം ഞാനറിയുന്നു  

മായയെന്നോ  മിഥ്യയെന്നോ മറ്റുള്ളോർ പറയുന്നു 

മറക്കാനാവാത്തൊരീ അനുഭൂതിയിലറിയുന്നു 


ആകാശത്തിനുമാഴക്കടലിനും നീലിമ 

ആരണ്യത്തിനും ഗിരിനിരകൾക്കും ഹരിതവർണ്ണം  

അണയാതെ കത്തും ജീവബ്രഹ്മമാമഗ്നിക്കു ജ്വലനം  

അനിലൻ തന്നകലുന്നു ജീവൽ ഗന്ധം 


സപ്തസ്വര വീചികളാൽ   

ആരോഹണാവരോഹണത്തിൻ  

സംഗീത താളലയത്തിൻ സ്വർഗ്ഗം 

തീർക്കുന്നു നന്മയുടെ ഭൂവിലായ് 


പഞ്ചേന്ദ്രിയ നിയന്ത്രണങ്ങളിൽ 

ധ്യാനാത്മകതയിലൂടെ അറിഞ്ഞു 

അനന്താനന്ദത്തിൻ ലഹരിയിലെന്മനം        

മൗനിയായെന്നുള്ളിൽ നീ നിറഞ്ഞു 


ജീ ആർ കവിയൂർ 

06 .09 .2020 

photo credit to @Venu Chelat
(Ujjain Kumbh Mela 2016 )



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “