വരും നല്ലത്

 വരും നല്ലത് 



വേദനയേറുമീ ലോകത്തിൽ 

വറുതികളേറുന്നു നാൾക്കുനാൾ  

വിശപ്പിന്റെ താളം കേൾക്കുമ്പോൾ 

വയറൊരു രാഗം മൂളുന്നു ...


തട്ടും മുട്ടുമില്ലാതെ പടിയിറങ്ങി  

ഓണത്തിൻ  തവിട്ടുനിറം മങ്ങി 

അവിട്ടം വട്ടമിട്ടു കറങ്ങുമ്പോൾ 

മട്ടും ഭാവവും മാറാതെ മഹാമാരി 



അതിജീവനത്തിന് പാതയിൽ 

അതിരുകളില്ലാതെ കേഴുന്നു 

ആർത്തിയൊഴിയാതെ

ആഴിയലറുന്നു കരയോട് 


എന്തിനു പറയുന്നു നാം എല്ലാം 

ഏറെ പറയുകിൽ സ്വാർത്ഥരായ് 

എന്തിനു പറയുന്നീ കഥയൊക്കെ 

എത്ര ചെറുതാണോ നാമീ ഭൂവിൽ 


മതിയിനി മടി കളയൂ ഉണരു 

മനനം ചെയ്തു മനുഷ്യനായി 

മാലോക നന്മയ്‌ക്കൊപ്പം മാറുക 

മാനസേയറിക ജയമത് വരും നിശ്ചയം ..!!



ജീ ആർ കവിയൂർ 

01 .09 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “