നീയെവിടെ പ്രിയതേ ... (ഗസൽ )

 നീയെവിടെ പ്രിയതേ ... (ഗസൽ )


ഇല്ലൊരു കത്തും സന്ദേശവും 

ഏതുദേശത്താണാവോ നീ 

എന്നിലോർമ്മതൻ  നോവ് 

പകർന്നകന്നത്  പ്രിയതേ  ...



പോകുന്നേരം നൊമ്പരങ്ങൾ 

പറയാൻ നാവുയർത്തിയിരുന്നോ 

എന്തെ ഞാൻ കേൾക്കാതെ പോയല്ലോ 

എവിടെ നീ ഇന്നു  പ്രിയതേ ..


ഓരോ നിമിഷവും വെന്തുരുകുന്നു 

മറക്കാനാവാത്ത വസന്തങ്ങൾ 

അത് തീർത്തോരനുഭൂതികൾ 

ഇന്ന് നീയെവിടെ പ്രിയതേ ...


ചുമരുകളിലും വഴികളിലൊക്കെയും 

നനവുള്ളൊരക്ഷരങ്ങളാൽ 

എവിടെയും എഴുതിയിരിക്കുന്നു 

നിൻ പേരു മാത്രം പ്രിയതേ ...


നിന്നോർമ്മകൾ മുള്ളുകളായി  

ഹുദയത്തിൽ നോവുപകരുന്നു 

നിലക്കുന്നില്ല മിഴിനീരും

തേടിയലഞ്ഞു തളർന്നു ഞാൻ 


ഇല്ലൊരു കത്തും സന്ദേശവും 

ഏതുദേശത്താണാവോ നീ 

എന്നിലോർമ്മതൻ  നോവ് 

പകർന്നകന്നത്  പ്രിയതേ  ...


ജീ ആർ കവിയൂർ 

26 .09 .2020 

04 :45 am 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “