"വിരഹ മധുരം"

"വിരഹമധുരം"

നിൻ പുഞ്ചിരിപ്പൂ കണ്ടിട്ടെന്തൊരു കാന്തി!
കണ്ടു കൊതിതീരും മുമ്പേ
നീയെങ്ങു 
പോയ്മറഞ്ഞു

ചക്രവാളത്തുടിപ്പു മറയുംവരേക്കും
നിൻകൊലുസ്സിൻ കൊഞ്ചൽ
കേൾക്കാൻ മിടിക്കും-
കരളോടെകാതോർത്തുനിന്നു പൊന്നേ! 

നിലാവിൻചാരുത കണ്ടു
നിന്നെയോർത്തപ്പോൾ
രാകുയിൽ പാടിയ പാട്ടിനെന്തേ
വിരഹത്തിൻ്റെ നോവ്

നിനക്കു വേണ്ടിയൊരു പൂമഴയായ്
മനസ്സിൽ വീണ്ടും കണ്ണീർ പൊഴിയുന്നു
ഓർമ്മകളുടെ തിരമാലയാകെ
ഹൃദയത്തിലീ പ്രണയം നിറയുന്നു

ജീ ആർ കവിയൂർ
21 12 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “