എന്നില്ലേ നീ
എന്നില്ലേ നീ
എഴുതി മായിച്ചതും ഇപ്പോൾ
എഴുതി കൊണ്ടിരിക്കുന്നതും
എഴുതപ്പാടുള്ളതുമൊക്കെ
എനിക്കറിയാമത് നിന്നെക്കുറിച്ച്.
നീ മറച്ചുവച്ചൊരു സ്വപ്നംപോൽ
മനസിന്റെ മറുവശങ്ങളിൽ
ഒരു കവിതയുടെ വരികളിൽ ചേർന്ന്
എൻ്റെ ഓർമ്മയായോയെന്നൊരു തോന്നൽ.
നീ പാടിയ പാട്ടുകൾ തീർത്തുമെന്നിൽ
നിന്നു നീ മായുന്നില്ലല്ലോ.
എവിടെയോ മാഞ്ഞെൻ സ്വപ്നങ്ങൾ
മനസിന്റെ മറുവശങ്ങളിൽ.
എഴുതിയ വരികളിൽ നിന്നെ കണ്ടു
ചോദ്യങ്ങൾക്കൊരു ഉത്തരമായി
എൻ ജീവിതമൊരു കവിതയായി,
നിന്റെ കഥയിൽ അവസാനമായി.
ജീ ആർ കവിയൂർ
22 12 2024
Comments