മനസെന്ന മണിവീണ
മനസെന്ന മണിവീണ
മറ്റാരുമറിയാതെ
മൗനമായ് തേങ്ങി
ഓർമ്മകൾക്ക് പിന്നിൽ
നിനവുകൾ നിറഞ്ഞു
നിൻ സ്നേഹം നഷ്ടമായ്
കണ്ണീർ നിറഞ്ഞ കാഴ്ചകൾ
പുതിയൊരു രാവിൽ
സ്മരണകളിൽ നീ മാത്രം
തനിച്ചൊരു വഴിയിൽ
നടക്കുമ്പോൾ ഒരു
നിറവു മാത്രം
മനസ്സിൽ മറ്റാരുമില്ല
മഴക്കാലം പോലെ
നോവ് ഉയരുന്നു
പ്രത്യാശയോടെ
ആശകളുടെ കനത്ത ഭാരം
നിത്യേന കാത്തിരിക്കുന്നു
നിൻ സ്നേഹത്തിന്
ഒരു നറുവെട്ടത്തിനായ്
ജീ ആർ കവിയൂർ
28 08 2024
Comments