കർക്കിടകമകന്നു ചിങ്ങം വരവായ്

കർക്കിടകമകന്നൂ,  വരവായി ചിങ്ങം!

ചിങ്ങമാസമിങ്ങു വരവായ്  
ഓണക്കാലം കൊണ്ടാടാൻ  
പൂക്കളമൊരുക്കിനിറയ്ക്കും നാളുകൾ  
പുതിയ പാട്ടുകൾപാടും നമ്മളെല്ലാം...

തിരുവോണമെത്തും
സന്തോഷം നിറയും,  
പാട്ടും കളിയും കൂട്ടായ്മയുമുണ്ടാവുന്നേരം, 
മാവേലി വരവായി നാടിനു നന്മയേകുമോണം കൊണ്ടാടുവാൻ;

സമൃദ്ധിയും സ്നേഹവും നമുക്കു കൂട്ടായ്  
ചിങ്ങമാസം, നന്മയിൽ നാടോടിയ കാലത്തിനോർമ്മയായി....
പുതുമോടിയോടെ പൊന്നോണം വരും.
പുതിയ പ്രതീക്ഷകൾ, പുതിയ സ്വപ്നങ്ങൾ,

ജീ ആർ കവിയൂർ
16 08 2024

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത