കൂടെ വരുമോ
തമ്പുരു ശ്രുതി പോലെ
എന്നുമെൻ കൂടെ
നിലാവിന്റെ കുളിരായി
നിഴലായി നീ വരുമോ
രാഗങ്ങളൊക്കെ അനുരാഗമായ്
താളങ്ങളൊക്കെ തണലായ്
പക്ക മേളങ്ങളില്ലാതെ
പല്ലവി പാടാൻ കൂടെ വരുമോ
വന്നാലോ എൻ പാട്ടിനൊത്ത്
ചിലങ്കയുടെ ജങ്കാരത്താൽ
ചുവടുവെക്കുമോ
എൻ മാനസ വേദിയിൽ വരുമോ
എൻ വിരൽത്തുമ്പിനു
കൂട്ടായി വർണ്ണങ്ങളായ്
പ്രണയാക്ഷരങ്ങളായ്
കവിതയായി കൂടെ വരുമോ
ജീ ആർ കവിയൂർ
18 06 2024
Comments