നിമിഷങ്ങളെ സ്വസ്തി
നിമിഷങ്ങളെ സ്വസ്തി
ഞാനും എന്റേതെന്നും
എന്നിലെ നിന്റേതെന്നും
നിന്നിലെ എന്റേതെന്നും
ഞാണൊലി മാത്രമല്ലോ
ഋതുഭേദങ്ങൾ മാറുന്നു
ഭാവങ്ങൾ മാറുന്നു
ഞാനെന്ന ഭാവം
മാറാതെ മാറില്ലൊന്നും
ഉള്ളറിഞ്ഞ് തെല്ലറിഞ്ഞ്
ഉലകമുള്ളിലെന്നറിഞ്ഞ്
ഉൾപുളകം കൊള്ളും
നിമിഷങ്ങളെ സ്വസ്തി
ജീ ആർ കവിയൂർ
18 06 2024
Comments