तेरे मस्त मस्त दो नैन ഫെയ്സ് അൻവറിന്റെ ഗസൽ രചനപരിഭാഷ ജീ ആർ കവിയുർ

तेरे मस्त मस्त दो नैन 

ഫെയ്സ്  അൻവറിന്റെ  ഗസൽ രചന
പരിഭാഷ ജീ ആർ കവിയുർ

രാവുംപകളുമില്ലാതെ നിന്നെ തുറിച്ചു നോക്കിക്കൊണ്ട് ഇരുന്നു
നയനങ്ങളിൽ ഉണ്ട്
നയനങ്ങളിൽ ഉണ്ട്
രാവുംപകളുമില്ലാതെ നിന്നെ തുറിച്ചു നോക്കിക്കൊണ്ട് ഇരുന്നു
നയനങ്ങൾക്കുള്ളിൽനിറഞ്ഞു നിന്നു ( 2)
നയനം നിന്റെ

 
നിന്റെ ഇണയാർന്ന കണ്ണുകളിൽ
ആനന്ദത്തിൻ ലഹരി നിറഞ്ഞു
എന്റെ മനസമാധാനം കെടുത്തി (2)

 നിന്റെ ഇണയാർന്ന കണ്ണുകളിൽ
ആനന്ദത്തിൻ ലഹരി നിറഞ്ഞു (2)

 ആദ്യമായി നിന്നെ കണ്ടപ്പോൾ
മടിച്ചു എന്റെ ഹൃദയം മിടിച്ചു
മിടിച്ചു മിടിച്ചു കൊണ്ടിരുന്നു
മിടിച്ചു നിന്നിരുന്ന
 
എരിഞ്ഞു എരിഞ്ഞു കയറി എന്നിൽ
പ്രണയത്തിൻ ജ്വാലാ
കത്തിപടർന്നു കത്തി
ഉറക്കത്തിൽ ചാലിച്ചു എഴുതി
സ്വപ്നം നിന്റെ  മാത്രം
മാറ്റങ്ങളറിഞ്ഞു എന്നിൽ
മനമാകെ കുളിർന്നു (2)

നിന്റെ ഇണയാർന്ന കണ്ണുകളിൽ
ആനന്ദത്തിൻ ലഹരി നിറഞ്ഞു (2)

കരയിൽ ഇട്ട മീൻ പോലെ പിടഞ്ഞു
മനസാകെ ചഞ്ചലമായി പിടഞ്ഞു
അറിഞ്ഞു നിൻ കണ്ണാഴങ്ങളുടെ
തിളക്കം ഉള്ളിന്റെ ഉള്ളിലായി ( 2)

നിൻ മിഴിത്തടാകങ്ങളിൽ
ഇറങ്ങി എന്റെ ഹൃദയം
മുങ്ങി പൊങ്ങി മുങ്ങി പൊങ്ങി
 
ബോധവും വിവേകവും നഷ്ടമായത് പോലെ
 ഞാൻ ഭ്രാന്തമായ നിലയിലേക്ക് മാറിക്കൊണ്ടിരുന്നു (2)

നിന്റെ ഇണയാർന്ന കണ്ണുകളിൽ
ആനന്ദത്തിൻ ലഹരി നിറഞ്ഞു (2)
 എന്റെ മനസമാധാനം കെടുത്
 
രാവുംപകളുമില്ലാതെ നിന്നെ തുറിച്ചു നോക്കിക്കൊണ്ട് ഇരുന്നു
നയനങ്ങളിൽ ഉണ്ട്
നയനങ്ങളിൽ ഉണ്ട്
രാവുംപകളുമില്ലാതെ നിന്നെ തുറിച്ചു നോക്കിക്കൊണ്ട് ഇരുന്നു
നയനങ്ങൾക്കുള്ളിൽനിറഞ്ഞു നിന്നു ( 2)
നയനം നിന്റെ

നിന്റെ ഇണയാർന്ന കണ്ണുകളിൽ
ആനന്ദത്തിൻ ലഹരി നിറഞ്ഞു (2)
 എന്റെ മനസമാധാനം കെടുത്തി
 
രചന ഫെയ്സ് അൻവർ
പരിഭാഷ ജീ ആർ കവിയൂർ

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “