അമ്മേ ശരണം ദേവീ ശരണംതിരുവാന്ധാം കുന്നിലമരുമ്മേ ശരണം

അമ്മേ ശരണം ദേവീ ശരണം
തിരുവാന്ധാം കുന്നിലമരുമ്മേ ശരണം 

ഉണ്മയെല്ലാം ഉളവാക്കും 
ഉപാസിപ്പവരെ ഉപേക്ഷിക്കാതെ 
ഉലകത്തേകാക്കും ഉഗ്രരൂപിണിയമ്മ 
ഉപവിഷ്ടയായി ഇരിപ്പു തിരുവാന്ധാംകുന്നിൽ 

അമ്മേ ശരണം ദേവീ ശരണം
തിരുവാന്ധാം കുന്നിലമരുമ്മേ ശരണം 

ഉമാമഹേശ്വരൻ മാന്ധന്റെ തപ പ്രീതിയാൽ 
ഉമ്മയുടെ പൂജാബിംബമാം ശിവലിംഗത്തെ നൽകി 
ഊഴിയിലേക്ക് കൊണ്ടുവരിക ക്ഷീണിതനായി 
ഉറച്ചിതു ഇളവേറ്റ വിഗ്രഹം മണ്ണിതിൽ 

അമ്മേ ശരണം ദേവീ ശരണം
തിരുവാന്ധാം കുന്നിലമരുമ്മേ ശരണം 

ഉമയിതറിഞ്ഞു അയച്ചു കാളിയെയും ഭൂതഗണങ്ങളെയും 
ഉപാസനാ മൂർത്തിയെ തിരികെ കൊണ്ടുവരുന്നതിനായി 
ഉപേക്ഷിക്കുകയില്ല എന്ന് പറഞ്ഞ് 
ഉഴറിവിളിച്ച് കെട്ടിപ്പിടിച്ചു രാജൻ വിഗ്രഹത്തെ 
ഒടുവിൽ യുദ്ധത്താൽ പിളർന്നു ശിവലിംഗം രണ്ടായി 

അമ്മേ ശരണം ദേവീ ശരണം
തിരുവാന്ധാം കുന്നിലമരുമ്മേ ശരണം 

ഊനമില്ലാതെയിന്നുമതിനെ 
ഉലകമെല്ലാമാരാധിക്കുന്നു മാന്ധൻെറ നാമത്താൽ 
ഉത്തുംഗ ശിഖരമാം തിരുവാന്ധാം കുന്നിതിൽ 
ഉഗ്രരൂപിണിയാം കാളിയുമവിടെ കുടികൊള്ളുന്നു 

അമ്മേ ശരണം ദേവീ ശരണം
തിരുവാന്ധാം കുന്നിലമരുമ്മേ ശരണം 

ജീ ആർ കവിയൂർ 
08 04 2022



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “