പൂവിനോട് ശലഭങ്ങൾ ചോദിച്ചു

പൂവിനോട് ശലഭങ്ങൾ ചോദിച്ചു

ഒരുനാൾ പൂവിനോട് 
ശലഭങ്ങൾ ചോദിച്ചു 
നിങ്ങളെങ്ങിനെയിങ്ങനെ
ആനന്ദത്തോടെയീ
ചുറ്റുപാടിൽ  കഴിയുന്നു 

പൂവുമെല്ല പറഞ്ഞു 
സുഗന്ധം പൊഴിച്ചുകൊണ്ട് 
എന്നാൽ കഴിയുന്നതു
മുള്ളുകളുടെ നടുവിലായ് മാത്രം (2)

പ്രണയിക്കുകിലാരോടും 
ഉള്ളഴിഞ്ഞ സ്നേഹത്തോടെ 
തീർച്ചയായിട്ടും ഒരുനാൾ 
ലഭിക്കും സൗഹൃദം നിനക്ക് 

മനസ്സിന്റെ  ജാലകങ്ങൾ  
തുറക്കുക ഒപ്പം 
കൊടുക്ക വാങ്ങലുകളുടെ 
രീതികളിൽ മാറ്റവും 

ഒരുനാൾ പക്ഷികൾ 
ചോദിച്ചു മരത്തോട് 
എങ്ങിനെ നീ കഴിയുന്നു 
സന്തോഷത്തോടെയീ വണ്ണം 
മരം പറഞ്ഞു 
കായിക്കും ഫലങ്ങൾ 
വീതിച്ചു നൽകി കണ്ടെത്തുന്നു 
ആനന്ദമെന്നറിയുക

ഒരുനാൾ പൂവിനോട് 
ശലഭങ്ങൾ ചോദിച്ചു 
പ്രണയിക്കുന്നതെത്ര 
എളുപ്പമാണെന്നോ
നിലനിർത്തുന്നതെത്ര കഠിനം 

പ്രണയത്തിന്റെ ചരടുകളിൽ  
കെട്ടു വീഴും നിരന്തരം 
കുരക്കഴിച്ചെടുക്കാൻ 
ശ്രമിക്കുകിൽ വിഷമെറെയീ 
യുഗത്തിലെന്നറിയുക 

ഒരുനാൾ മിഴികളതു പറഞ്ഞു
ചുണ്ടുകളൊടായി മെല്ലെ 
നീ വെളുക്കെ ചിരിച്ച് 
പാട്ടിലാക്കി തേടുന്നുപലതും 

ചുണ്ടുകൾ പറഞ്ഞിതു
കണ്ണിനോടായ് നീയൊന്ന് 
ശ്രമിച്ചു നോക്കുക 
നവവത്സരത്തിൽ
പൊഴിക്കാതിരിക്കുക കണ്ണുനീർ 

ഒരുനാൾ പൂവിനോട് 
ചോദിച്ചു ശലഭങ്ങൾ 

ഒരുനാൾ പൂവിനോട് 
ശലഭങ്ങൾ ചോദിച്ചു 
നിങ്ങളെങ്ങിനെയിങ്ങനെ
ആനന്ദത്തോടെയീ
ചുറ്റുപാടിൽ  കഴിയുന്നു 

പൂവുമെല്ല പറഞ്ഞു 
സുഗന്ധം പൊഴിച്ചുകൊണ്ട് 
എന്നാൽ കഴിയുന്നതു
മുള്ളുകളുടെ നടുവിലായ് മാത്രം (2)

പ്രണയിക്കുകിലാരോടും 
ഉള്ളഴിഞ്ഞ സ്നേഹത്തോടെ 
തീർച്ചയായിട്ടും ഒരുനാൾ 
ലഭിക്കും സൗഹൃദം നിനക്ക് 

മനസ്സിന്റെ  ജാലകങ്ങൾ  
തുറക്കുക ഒപ്പം 
കൊടുക്ക വാങ്ങലുകളുടെ 
രീതികളിൽ മാറ്റവും 

ഒരുനാൾ പക്ഷികൾ 
ചോദിച്ചു മരത്തോട് 
എങ്ങിനെ നീ കഴിയുന്നു 
സന്തോഷത്തോടെയീ വണ്ണം 
മരം പറഞ്ഞു 
കായിക്കും ഫലങ്ങൾ 
വീതിച്ചു നൽകി കണ്ടെത്തുന്നു 
ആനന്ദമെന്നറിയുക

ഒരുനാൾ പൂവിനോട് 
ശലഭങ്ങൾ ചോദിച്ചു 
പ്രണയിക്കുന്നതെത്ര 
എളുപ്പമാണെന്നോ
നിലനിർത്തുന്നതെത്ര കഠിനം 

പ്രണയത്തിന്റെ ചരടുകളിൽ  
കെട്ടു വീഴും നിരന്തരം 
കുരക്കഴിച്ചെടുക്കാൻ 
ശ്രമിക്കുകിൽ വിഷമെറെയീ 
യുഗത്തിലെന്നറിയുക 

ഒരുനാൾ മിഴികളതു പറഞ്ഞു
ചുണ്ടുകളൊടായി മെല്ലെ 
നീ വെളുക്കെ ചിരിച്ച് 
പാട്ടിലാക്കി തേടുന്നുപലതും 

ചുണ്ടുകൾ പറഞ്ഞിതു
കണ്ണിനോടായ് നീയൊന്ന് 
ശ്രമിച്ചു നോക്കുക 
നവവത്സരത്തിൽ
പൊഴിക്കാതിരിക്കുക കണ്ണുനീർ 

ഒരുനാൾ പൂവിനോട് 
ചോദിച്ചു ശലഭങ്ങൾ 

ജീവിതം നിറങ്ങളില്ലാതെയാകുമല്ലോ 
പൂവിൻ വർണ്ണങ്ങളപഹകരിച്ചില്ലെങ്കിൽ
വീട്ടിൽ വന്നിട്ടും വിരുന്നുകാരെ
ദുഃഖിതരായി ഒരിക്കലും
അയക്കാതിരിക്കുക 
ഇവരല്ലോ ജീവിതത്തിൽ സുഖം 
നൽകിയ വരുന്നത് 

ഒരുനാൾ ക്ഷേത്രത്തിൽ 
ചെന്നു ഞാൻ ചോദിച്ചു 
ഈശ്വരനോടായ് 
താങ്കളെക്കാൾ ആരാണ് 
വലുതീ കലിയുഗത്തിൽ 

ചിരിച്ചുകൊണ്ട് പറഞ്ഞു 
ഈശ്വരൻ ,വലുത് മറ്റാരുമല്ല 
സ്വന്തം മാതാപിതാക്കൾ തന്നെ 
എന്തെല്ലാം കരുതിയിട്ടുണ്ട്
നീ  പൂജാ തട്ടത്തിൽ 
ഒക്കെ സമർപ്പിച്ചീടുക 
അവരുടെ പാദത്തിൽ 

ഒരുനാൾ പൂവിനോട് 
ശലഭങ്ങൾ ചോദിച്ചു 
നിങ്ങളെങ്ങിനെയിങ്ങനെ
ആനന്ദത്തോടെയീ
ചുറ്റുപാടിൽ  കഴിയുന്നു 

പൂവുമെല്ല പറഞ്ഞു 
സുഗന്ധം പൊഴിച്ചുകൊണ്ട് 
എന്നാൽ കഴിയുന്നതു
മുള്ളുകളുടെ നടുവിലായ് മാത്രം (2)

ജീ ആർ കവിയൂർ
10 02 2022














Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “