എന്തേ നീ മാത്രമിങ്ങനെ

എന്തേ നീ മാത്രമിങ്ങനെ

നീലരാവിന്റെ കാറ്റേറ്റ്  
ഒരു പിൻ നിലാവിലായ് 
നിഴലിൻ കരാളനത്താൽ 
വാടാതെ നിന്നൊരു തളിരില 
ഏകാന്തതയുടെ തലോടലേറ്റ് 
ആരുടെയോ വരവിനായി 
മൗനമായ് കാത്തുനിന്നു ......!!

മതിലുകള്‍ക്കപ്പുറം നിനവില്‍ 
മതിവരാത്ത കാഴ്ച യുണ്ടെന്നു
മുകില്‍ കനവുകണ്ടു നിന്നൊരു 
മയില്‍ മാനസം ആര്‍ക്കറിവുണ്ട്

പൂമുഖ പടിയിലായി
പൂതിങ്കളുദിച്ചത് പോൽ
പൊട്ടി ചിരിയുടെ മത്താപ്പു
പൂത്തിരി കത്തുമ്പോൾ

പുലരി പൊൻകിരണം
പൊത്തിയ കയ്യികളാൽ
പൊൻവിഷു കണികാണുമ്പോൾ
പുഞ്ചിരിച്ചു കൊണ്ടു മഞ്ഞ

പട്ടാമ്പരം ചുറ്റി മെല്ലെ
  അരമണി കിലുക്കിയും
പീലിതിരുമുടിയിലായ് തിരുകിയ 
പുല്ലാംകുഴൽ ചുണ്ടിലൊതുക്കിയ
പ്രഭചൊരിയും ചിത്രം കണ്ടു മനസ്സിൽ

വരുമിനിയും ഓണവും വിഷുവും
നീ മാത്രമെങ്ങിനെ മൗനിയായി

ജീ ആർ കവിയൂർ
10 04 2022



 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “