വിരൽത്തുമ്പിലെ വസന്തം

വിരൽത്തുമ്പിലെ വസന്തം

മേഘങ്ങളെ തൊട്ടുണർത്തും
വെള്ളിനൂലുകൾ കണ്ടുമിന്നും
മനം തുടുത്തു വർണ്ണരാജികളാൽ 
മിഴികളിൽ പൂത്തു പ്രണയപുഷ്പങ്ങൾ 

കിനിഞ്ഞൊഴുകും ആനന്ദാശ്രുക്കളുടെ
ലവണ രസത്തിനു വിരഹത്തിൻ ലാഞ്ചനയോ 
കിനാവിൻ ദർശനമോ നീയെൻ ലഹരിയായി 
ഓർമ്മ കംമ്പളം പുതച്ചു നീ കുളിരകറ്റുന്നുവോ

രാമരാജികളിൽ അനുഭൂതി പടരുമ്പോൾ 
അകലാതെ മെല്ലെ തഴുകിത്തലോടി നിന്ന്
കാഴ്ചകളിൽ ആറാടി മയിൽപേട സാനന്ദം വിരിഞ്ഞു വിരൽ തുമ്പിലറിയാതെകവിത  

ജീ ആർ കവിയൂർ
05 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “