മലരേ .. ഗാനം

ഗാനം.. മലരേ

മലരേ നിന്നിൽ തേൻ നുകരാൻ
മധുപൻ വന്നുചേർന്നില്ലേ
മനസ്സിൽ തിങ്ങും വ്യഥകൾ
മറ്റാരോടും പറയാഞ്ഞതെന്തേ

മാന്തളിരുണ്ട് പഞ്ചമം പാടും
മന്താര കൊമ്പിലെ വിരഹഗാനവും
മുകിലിൻ വരവിനായി കാത്തു
മനം നൊന്തു കരയും വേഴാമ്പലും

മലരേ നിന്നിൽ തേൻ നുകരാൻ
മധുപൻ വന്നുചേർന്നില്ലേ
മനസ്സിൽ തിങ്ങും വ്യഥകൾ
മറ്റാരോടും പറയാഞ്ഞതെന്തേ....

മാലോകർ കാണ്കെ പീലിവിടർത്തും
മയിൽ പേടയുടെ ഉള്ളകത്തിൽ
മിടിച്ചാടുമാനന്ദ ലഹരി കണ്ടിലായോ
മമ മനവുമത് കണ്ടു അനുഭൂതിയടയുന്നു

മലരേ നിന്നിൽ തേൻ നുകരാൻ
മധുപൻ വന്നുചേർന്നില്ലേ
മനസ്സിൽ തിങ്ങും വ്യഥകൾ
മറ്റാരോടും പറയാഞ്ഞതെന്തേ.

ജീ ആർ കവിയൂർ
16 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “