രചന , ആലാപനം
ജീ ആർ കവിയൂർ
നീയെൻ രാഗമായി താളമായി വരൂ
നീഹാര ബിന്ദുവായിയെന്നിലലിയൂ
നിമിഷങ്ങൾ ഹർഷമായി വർഷമായ്
നിലാവിൻ നീലിമയിലൊഴുകും
നോവുകൾ മറന്നു മറന്നു പോയി
നാമൊന്നായ് മാറും സുരഭിലയാമം
നനവാർന്ന വേളകൾ പൊലിഞ്ഞു
നിദ്രാവിഹീനമായ രാവുകൾ
നിന്നിലലിഞ്ഞു ചേർന്ന ദിനങ്ങൾ
നീയൊന്നായി രണ്ടായ നിമിഷങ്ങളിൽ
നാമനുഭവിച്ച സന്തോഷങ്ങളിന്നും
നീയിന്നുമോർക്കുന്നുവോ പ്രിയതേ ..!!
നീയെൻ രാഗമായി താളമായി വരൂ
നീഹാര ബിന്ദുവായിയെന്നിലലിയൂ
നീഹാര ബിന്ദുവായി എന്നിൽ അലിയൂ..
ജീ ആർ കവിയൂർ
17 .01 .2021
Comments