കവിത : നീയും നിന്റെ ..

കവിത : നീയും നിന്റെ ..


രചന , ആലാപനം ജീ ആർ കവിയൂർ 


നീയും നിന്റെ കിളിക്കൊഞ്ചലും 

നാണം കൊല്ലും കവിൾ  ചുഴിയും 

മിഴിയിണകളിലെ തിളക്കവും 

മനസ്സിൽ തുള്ളും മാൻപേടയും 


മഴവർണ്ണങ്ങൾക്കൊപ്പമാടും 

 മയിലാട്ടവും 

മാന്തളിർ തിന്നു മദിക്കും 

കുയിൽ പാട്ടിൻ  ലഹരിയിൽ 

ചാഞ്ചാടി കളിക്കും അണ്ണാറക്കണ്ണനും 


എന്നെ ഞാനല്ലാതെയാക്കുന്നു 

എൻ അക്ഷര കൂട്ടിലുണർന്നു 

നൃത്തം വയ്ക്കും വിരലുകളിൽ 

കവിതയവളെൻ അനുഭൂതി 


നീയും നിന്റെ കിളിക്കൊഞ്ചലും 

നാണം കൊല്ലും കവിൾ  ചുഴിയും..


23 .12 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “