അമ്മേ ശരണം

 അമ്മേ ശരണം 


ഹൃദ്യമുരുകി വിളിക്കുകിലമ്മേ നീ 

ഹനിക്കുന്നു നോവുകളമ്മേ ചെമ്മേ 

കദനത്തിൻ വേദനനാൽ ഉള്ളകം

നീറി പുകയുമ്പോളോരു കുളിർ 

തെന്നലായ് നീ വന്നെൻ അരികത്തു 

വന്നു കണ്ണുനീരൊപ്പില്ലേ പലിപ്രക്കാവിലമ്മേ  


കാലപ്പഴക്കമുള്ള നോവുകളൊക്കെ നിൻ 

കാരുണ്യ ദർശനത്താൽ മാറുമല്ലോ  

കാണിക്കയായ് എൻ ഹൃദയ കമലമല്ലാതെ  

കാഴ്ച വെക്കാൻ വേറൊന്നുമില്ലമ്മേ 


വേറെയെന്തു വേണ്ടു നിൻ നാമങ്ങളൊക്കെ 

വന്നു കീർത്തനമായി പാടി ഭജിപ്പാൻ 

വരമായി വർണ്ണമായ് വാക്കുകളായാർച്ചന 

നൽകുവാൻ വാകേശ്വരി നിത്യം കനിയണേ  



സുമനസ്സുള്ളോളേ  സുഷമേ സുന്ദരി നിൻ 

സന്തോഷം സാമീപ്യമെന്നുമുണ്ടെങ്കിൽ 

സരളമാകുമല്ലോ ജീവിതയാത്രകളൊക്കെ 

സാരസത്തിൽ വാഴുമമ്മേ സാക്ഷാൽ 

സരസ്വതി ഭദ്രേ ശരണാത്മികേ പലിപ്പക്കാവിലമ്മേ 


ജി ആർ കവിയൂർ 

13 . 12. 2020

3 : 30 am


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “