പ്രാർത്ഥന
പ്രാർത്ഥന
നീ തന്നോരു പൂവും
അതു നൽകും മണവും
പാറിപ്പറക്കും ശലഭ ശോഭയും
നിൻ നിഴലാകും തണലും
നിൻ കരങ്ങളാൽ
തലോടും കുളിർതെന്നലും
നിൻ കരുണയേകുന്ന സാമീപ്യം
ഞാൻ നിത്യം സ്മരിക്കുന്നു
എല്ലാമറിയുന്നവനേ
ഈ സ്വരം കേൾക്കുമൻ
ദേഹത്തു വമിക്കും ദൈവമേ
നിനക്കെൻ സ്വസ്തി
നിനക്കെൻ സ്വസ്തി
ജി ആർ കവിയൂർ
08.10.2020
Comments