നീല്ലാതെ . (കവിത )

 നീല്ലാതെ . (കവിത )


വസന്തമില്ലാതെ ഋതു ഉണ്ടോ 

കുയിലില്ലാ വാടികയുണ്ടാവുമോ 

പൂവില്ലാതെ ശലഭമുണ്ടോ 

കായില്ലാതെ കവിതയുണ്ടോ 


ഉണർവില്ലാതെ ഉദയമുണ്ടോ 

ഉള്ളവനില്ലാതെ  ഉടയവനുണ്ടോ 

ഉഴവില്ലാതെ വിശപ്പണയുമോ 

ഉഷ്‌ണമില്ലാതെ കാറ്റിൻ  സുഖമറിയുമോ 


ഉറക്കമില്ലാതെ സ്വപ്നമുണ്ടോ 

വാളില്ലാതെ ഉറയുണ്ടോ 

തീയില്ലാതെ പുകയുണ്ടോ 

നീയില്ലാതെ പ്രണയമുണ്ടോ 


സിന്ദുരമില്ലാതെ ഉണ്ടോ നെറ്റിത്തടം 

സന്ധ്യ ഇല്ലാതെ രാവുണ്ടോ 

നിലാവു പൂക്കാതെ രാവുണ്ടോ 

നീയില്ലാതെ ഞാനുണ്ടോ പ്രിയതേ ..!!


ജീ ആർ കവിയൂർ 


27 .10 .2020 

02 :20 am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “