കൈപിടിച്ചു നടക്കാം
നിൻ ഉഷസന്ധ്യകളേകിയോരുവര്‍ണ്ണ വസന്തങ്ങള്‍
ഇന്നുമെന്‍ ഓർമ്മയിൽ നിറയുന്നൊരു അനുഭൂതിയായ്
മഴമേഘങ്ങള്‍ മലയെ തൊട്ടുരുമ്മി അകലുമ്പോള്‍
മനസ്സ് നിന്നിലെത്തി നില്‍ക്കുന്നു ഇനി എന്താ പറയുക
ഇല്ല മറക്കില്ല എത്ര ഋതുക്കൾ പോയി വന്നാലും
നിന്റെ സാമീപ്യം അറിയുന്നു ഇന്നും ഇപ്പോഴും
കൈപിടിച്ചു വലം വച്ച് അവസാനം വരേക്കും
ഇനിയൊരായിരം ജന്മമുണ്ടാകിലും ഒരുമിച്ചു നടക്കാം
Comments