കഴിഞ്ഞുപോയ കാലം നല്ല ദിനങ്ങൾ വരുമെന്ന് കരുതി കാത്തിരുന്നു, ഒടുവിൽ അറിഞ്ഞു, കഴിഞ്ഞുപോയ നേരങ്ങളായിരുന്നു നമ്മുടെ വിലയേറിയ കാലം... വരാനിരിക്കുന്ന പുലരിക്കായി ഇന്നിനെ നമ്മൾ മറന്നുപോയി, കൈവന്ന സുന്ദര നിമിഷങ്ങളെല്ലാം കാത്തിരിപ്പിൽ അലിഞ്ഞുപോയി... പൂക്കുമെന്ന് കരുതിയ വസന്തം മഴവില്ലായ് മാഞ്ഞുപോയി, പാടുമെന്ന് കൊതിച്ച മധുരഗീതം മൗനത്തിന്റെ താളമായ്... തിരികെ കിട്ടില്ലെന്നറിഞ്ഞിട്ടും തിരയുന്നു പഴയ വഴികളിൽ, ഒരിക്കൽ കൂടി തൊട്ടറിയാനായ് മറന്നുപോയ സ്നേഹസ്പർശം... പ്രതീക്ഷകളുടെ പിറകെ പാഞ്ഞപ്പോൾ പാതിവഴിയിൽ സന്ധ്യയായി, അറിയാതെ കൈവിട്ടുപോയത് അമൂല്യമായൊരു ജീവിതമായി... ഇനി കാത്തിരിക്കാതെ, കിട്ടുന്നതെല്ലാം ഹൃദയത്തോട് ചേർത്തുവയ്ക്കാം, കടന്നുപോകും ഓരോ ശ്വാസത്തിലും ജീവിതമെന്ന പാട്ടു പാടാം... ജീ ആർ കവിയൂർ 01 10 2026 ( തിരുവല്ല, കവിയൂർ)
Comments