ഒരുമഴയില്‍ Get link Facebook X Pinterest Email Other Apps - May 02, 2017 ആകാശമാര്‍ഗ്ഗേ വരും വഴിയില്കാറ്റിനോടൊപ്പം മുട്ടിയുരുമ്മിശിഖര തുമ്പില്‍ തുള്ളിയായ് മൗനമേ നീ വീണുടയുന്ന നേരം അറിയാതെ നനവുറുന്നുള്ളകം അവളുമെന്നെയും കുടക്കീഴിലാക്കി മെല്ലെ നടക്കുമ്പോൾ ഉള്ളിലാകെ ഒരു പൂരപ്പെരുമയുടെ പഞ്ചാരിമേളം Get link Facebook X Pinterest Email Other Apps Comments
കുറും കവിതകള്‍ 645 - June 26, 2016 കുറും കവിതകള്‍ 645 അച്ഛന്റെ പുറമേറി ഒരു നീന്തലും കുളിയും ഇതില്‍ പരം'' അച്ഛാ ദിന് ഉണ്ടോ'' ..!! കാത്തിരുന്നു മടുത്തു രാവിലെ പോയതാ. സ്കൂള്‍ ബസ്സിന്റെ ഹോണ്‍ ..!! പിണക്കങ്ങള്‍ ഇണക്കങ്ങള്‍ പ്രകൃതിയുടെ വികൃതി ..!! പൂവാലി പയ്യിന് പച്ചിപ്പ് തേടി . വിശപ്പിന് വഴിക്കായി ..!! ചൂടിന് പകയോടുക്കി . സിന്ദൂരംവിതറി ചക്രവാള പൂ കൊഴിഞ്ഞു ..!! അവസാന വാര്‍ത്ത പത്രവും എത്തിക്കാന്‍ പായുന്നു ജീവിത പ്രഭാതം ..!! ഒരാണ്ടിന് പെരുന്നാള്‍ പിരിഞ്ഞു മറഞ്ഞു. ഓര്മ്മകളെറുന്നു..!! കാക്കയും ചീവിടും ഉടക്കുന്നു മൗനം . കാറ്റിനു തുരിശിന് ഗന്ധം ..!! കൊണ്ടനുഭവിച്ചു ദൈവത്തിന് കരം . ആശുപത്രി കിടക്കയില്‍ ..!! തുടര്‍ന്നുവായിക്കൂ
പ്രഭാത കിരണം - March 09, 2025 *പ്രഭാത കിരണം ...* പ്രഭാതകിരണങ്ങൾ തിളങ്ങി തുഷാര കിരണം മുത്ത് പോലെ കണ്ടു ഉള്ളിൽ തോന്നി ആനന്ദം (പ്രഭാത ) പ്രകാശമെങ്ങും പടരും പകലിന് പ്രഭവം നീയല്ലോ - പകലിന് പ്രഭവം നീയല്ലോ (പ്രഭാത ) പ്രകാശരൂപന്‍ പ്രപഞ്ച സ്വരൂപൻ എരിഞ്ഞുയര്‍ന്നു കിഴക്കൻ ചക്രവാളത്തിൽ ജ്യോതിയായ് (പ്രകാശ ) വെയിലില്‍ നീര്‍മണി ബാഷ്പമായ് പൂവും വാടികരിഞ്ഞു - ഹോ സൂര്യദേവൻ്റെ ഭാവം മങ്ങി... (പ്രഭാത ) കരുതുന്നു പുല്ലിലും പൂവിലും കിനാവു കണ്ട് തീരും മുന്നേ മരണം അടുക്കുന്നു (കരുതുന്നു ) കാലം മാറും ഓര്‍മ്മകള്‍ മായും നിൻ ചിരമായ് തെളിയും - സൂര്യ ദേവ ജീവന്റെ അമൃതായി നീ വാഴ്ക കല്പാന്ത്യം (പ്രഭാത ) ജീ ആർ കവിയൂർ 09 03 2025 തുടര്‍ന്നുവായിക്കൂ
“ സുപ്രഭാതം “ - July 13, 2016 “ സുപ്രഭാതം “ പ്രഭാത രശ്മികള്‍ മുട്ടിവിളിച്ചു എന്‍ അടഞ്ഞ മിഴികളില്‍ മൃദുലമായ കാറ്റ് മുടിയിഴളെ നൃത്തം വെപ്പിച്ചു എന്‍ മുഖത്തെക്കു . കിളികള്‍ പാടി കാതുകള്‍ക്ക് സ്വാന്തനം പ്രഭാത ഗാനമായി എന്‍ മനസ്സിനെയും ശരീരത്തെയുമുണര്ത്തി രാവിന് സ്വപ്നത്തിന് ഓര്‍മ്മകള്‍ ചുംബന ശീല്‍ക്കാരമായി നിന് നിശ്വാസവും വെയിലേറ്റു ഉണര്‍ന്നു കണ്മിഴിച്ചു വീണ്ടുമൊരു പുതു ഉണര്‍വ് തരും സുപ്രഭാതം തുടര്‍ന്നുവായിക്കൂ
Comments