വിവാഹ വാർഷിക കവിത ഒന്നായി ചേർന്ന കിനാവിന്റെ നിലാവിൽ ഒന്നിനൊന്ന് ചേർന്ന ജീവിതത്തിന്റെ തിരമാലകൾ ഓർമ്മകളിൽ കൊത്തിയ സൗഹൃദ കാഴ്ചകൾ ഞങ്ങളുടെ നാളുകൾ മധുരസംഗീതമായ് മാറിയിരിക്കുന്നു സ്നേഹത്തിൻ കരുത്തിൽ തീർന്ന ഈ ബന്ധം സൗഹൃദത്തിൻ ചൂടോടെ തണൽ നൽകട്ടെ കാറ്റും പൂവും പാടുന്ന ജീവിതവനിയിൽ ഓർമ്മകൾ പകരുന്ന ഒരു മധുരഗാനം ഞങ്ങളുടെ കൂട്ട് എന്നും ഒരു മധുരസ്മൃതിയായ് എല്ലാവർക്കും ആത്മാവിൽ സ്വാന്തനമായ് മാറട്ടെ വർഷങ്ങൾ കടന്നുപോകും, പക്ഷേ അവശേഷിച്ച് ഈ ജീവിതം നല്ലൊരു കഥയായി തൂവൽ സ്പർശമായ് മാറട്ടെ! ജീ ആർ കവിയൂർ 08 12 2024 08 12 1990 to 08 12 2024 മഹത്തായ 34 വർഷം തികയുന്നു ഞങ്ങൾ വിവാഹിതരായിട്ട്
കുറും കവിതകൾ ഒരു ചെറു പഠനം ജീ ആർ കവിയൂർ മനുഷ്യ മനസ്സുകളിൽ ഉള്ള വൈകാര്യമാർന്ന കാര്യങ്ങളെ കുറഞ്ഞ വാചകത്താൽ അനുവാചകനെ ഒരു ആഹാ നിമിഷം സൃഷ്ടിക്കുവാൻ ഉതകുന്ന ഒരു എഴുത്തു രീതി പലരും പലരീതികൾ അനുവർത്തിച്ചു പോരുന്നു , പ്രാചീന കാലം മുതൽക്കേ ഇവകൾ എഴുതിയിരുന്നു ചിലർ അതിനെ നുറുങ്ങു കവിതകൾ , ഒറ്റവരി കവിതകൾ , മൂന്നു വരി കവിതകൾ നാല് വരി കവിതകൾ എന്ന് പറയും നമ്മുടെ മണ്മറഞ്ഞു പോയ കവികൾ എഴുതിയവ കവിളൊട്ടിയ കടവ്- എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത -മഹാ കവി പി.കുഞ്ഞിരാമന്‍നായര്‍ യൂസഫലി കേച്ചേരിയുടെ കുറുങ്കവിതകൾ ഗുണ്ടകള്‍ ഉണ്ടാകുന്നത് കള്ളനും പോലീസും ഒത്തുകളിക്കയാല്‍ ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം ...................................................... കവിയുടെ ധര്‍മ്മം വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി പാടി, പുഴുവതു തിന്നുതീര്‍ത്തു ................................................... പക്ഷവാദം വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി ഗ്രാമത്തിന് രക്തവും പച്ചവെള്ളം ........................................................ ഇറക്കം ഏറ്റമിറക്കവുമുള്ള മണ്ണില്‍ ...
Comments