ആ നെഞ്ചിന് ചൂടേറ്റു
കണ്ടൊരു കാഴ്ചകളും
ഇച്ഛക്കനുസരിച്ചു വാങ്ങിതന്നതും
ഒക്കെ അച്ഛനെന്ന ഓർമ്മ ചിത്രമായ്
മനസ്സിന്നു നോവുന്നു നാളെ
ഇതൊക്കെ ചിന്തിക്കുമോ
ഇനിയുള്ള തലമുറകൾ
ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2 ഓം നമഃശിവായ ശിവാന്ദ ലഹരിയെ അറിയുവാൻ ഏറെ പരിശ്രമിച്ചു അവസാനം ശ്രേയസ് എന്ന മഹാ പ്രസ്ഥാനത്തിൽ കണ്ടു വായിക്കുകയും മനസ്സിലാക്കുകയും അതിൽ നിന്നും സംയോജനം നടത്തി സ്വയം അറിയുവാനും പൊതുജനം അറിയുവാനും ഉള്ള ഒരു ശ്രമം പിന്നെ അത് പാടി കേൾക്കുവാൻ മലയാളത്തിൽ ഉള്ള ഈ സമ്പാദന സംയോജനം ശ്രമം നടത്തുന്നു ഈ വരികൾ സാക്ഷാൽ തൃക്കവിയൂരപ്പന്റെ കാൽക്കലർപ്പിക്കുന്നു ഒപ്പം എന്റെ ഈ ശ്രമം ലോകനന്മക്കായി സമർപ്പിക്കുന്നു ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ പടോ വാ തന്തുര്വാ പരിഹരതി കിം ഘോരശമനം | വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ പദാംഭോജം ശംഭോര്‍ഭജ പരമസൌഖ്യം വ്രജ സുധീഃ || 6 || ന്യായശാസ്ത്രോക്തങ്ങളായ ഘടം, മണ്ണ്, അണു, ധൂമം അഗ്നി, പര്‍വ്വതം, വസ്ത്രം, നൂല് എന്നിവ ഭയങ്കരനായ മൃത്യുവിനെ തടുത്തു നിര്‍ത്തുമോ? പിന്നെയെന്തിനാണ് അപ്രകാരമുള്ള വാക്യങ്ങളുച്ചരിച്ച് വെറുതെ കണ്ഠക്ഷോഭം ചെയ്യുന്നതു, സര്‍വ്വ കല്യാണങ്ങളും നല്ക്കുന്ന ശംഭുവിന്റെ തൃച്ചേവടികളെ ഭജിക്കൂ! ഉടനെ തന്നെ ഉല്‍കൃഷ്ടമായ സൗഖ്യത്തേയും പ്രാപിക്...
Comments