നെഞ്ചുരച്ചു കയറി നിന്റെയും എന്റെയും
നാമങ്ങള് കൊത്തിവരഞ്ഞു വന്നു നില്ക്കുമ്പോള്
നേരിയ കരിരോമങ്ങള് മേല്ച്ചുണ്ടില് പിരിച്ചു
നാണത്താലിന്നുമോര്ക്കുമ്പോള് ഉള്ളിന്റെ ഉള്ളില്
നീലകുറിഞ്ഞി പൂത്തപോലെ ഒരു അനുഭൂതി
കഴിഞ്ഞുപോയ കാലം നല്ല ദിനങ്ങൾ വരുമെന്ന് കരുതി കാത്തിരുന്നു, ഒടുവിൽ അറിഞ്ഞു, കഴിഞ്ഞുപോയ നേരങ്ങളായിരുന്നു നമ്മുടെ വിലയേറിയ കാലം... വരാനിരിക്കുന്ന പുലരിക്കായി ഇന്നിനെ നമ്മൾ മറന്നുപോയി, കൈവന്ന സുന്ദര നിമിഷങ്ങളെല്ലാം കാത്തിരിപ്പിൽ അലിഞ്ഞുപോയി... പൂക്കുമെന്ന് കരുതിയ വസന്തം മഴവില്ലായ് മാഞ്ഞുപോയി, പാടുമെന്ന് കൊതിച്ച മധുരഗീതം മൗനത്തിന്റെ താളമായ്... തിരികെ കിട്ടില്ലെന്നറിഞ്ഞിട്ടും തിരയുന്നു പഴയ വഴികളിൽ, ഒരിക്കൽ കൂടി തൊട്ടറിയാനായ് മറന്നുപോയ സ്നേഹസ്പർശം... പ്രതീക്ഷകളുടെ പിറകെ പാഞ്ഞപ്പോൾ പാതിവഴിയിൽ സന്ധ്യയായി, അറിയാതെ കൈവിട്ടുപോയത് അമൂല്യമായൊരു ജീവിതമായി... ഇനി കാത്തിരിക്കാതെ, കിട്ടുന്നതെല്ലാം ഹൃദയത്തോട് ചേർത്തുവയ്ക്കാം, കടന്നുപോകും ഓരോ ശ്വാസത്തിലും ജീവിതമെന്ന പാട്ടു പാടാം... ജീ ആർ കവിയൂർ 01 10 2026 ( തിരുവല്ല, കവിയൂർ)
Comments