കുറും കവിതകള്‍ 385

കുറും കവിതകള്‍ 385

കൈവിട്ട പട്ടം
നീലാകാശത്തേക്ക്
കണ്‍ നിറഞ്ഞ കുഞ്ഞി കൈകള്‍

അക്കരെ നിന്നും
ഇക്കരയെ മാടിവിളിക്കുന്നു
ഓലപീലിചൂടി തെങ്ങുകള്‍

പുന്നക്ക പൂത്തു കായിച്ചു
കാത്തിരിപ്പിന്‍ കൊമ്പത്ത്
പെണ്‍കുയില്‍

വിഷദോഷമകറ്റി

മഞ്ഞളാടി പൂജിക്കുന്നു
വിശ്വാസങ്ങള്‍
പ്രകൃതിയുടെ സന്തുലിത കാക്കുന്നു

കത്തിയെറ്റിയാലും
ഒട്ടും സ്നേഹത്താല്‍
പാല്‍ ചുരത്തുന്നു  മരം

കാരിമീന്‍ കുത്തിയ നീറ്റലില്‍
മൂത്ര മിറ്റിക്കും ബാല്യം ..
ഇന്നുമതു ഓര്‍മ്മയില്‍

സൂര്യനു മുന്നില്‍
ദീപ സ്തംഭം
നിഷ്പ്രഭം

ഭാരമെറ്റി വരുന്നുണ്ട്
തമിഴിൻ രുചികൾ.
ബംഗാളിയെ നമ്പും മലനാട്ടിലേക്ക്  

വിതാനിച്ചു നില്‍ക്കും
ആകാശ ചോട്ടില്‍
വിരഹ നൊമ്പരം 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ