കുറും കവിതകള്‍ 399

കുറും കവിതകള്‍ 399

കാത്തിരിപ്പുണ്ട്‌
റാഞ്ചി അകലാൻ
ചിറകിൻ തണലിൽ ജീവൻ

ഒരു പൊരി തീയിൽ
വിടരുന്ന ജീവിതങ്ങൾ  
കമ്പക്കെട്ട്

കണ്ണും കൈയും കാട്ടി
ആകര്‍ഷിക്കുന്നു
തെരുവോര വിശപ്പ്‌

തിരവന്നു നക്കിതുടച്ചു
ദുഃഖത്തിലാഴ്ത്തി
കരയുടെ  കണ്ണുകള്‍ വറ്റി

മുകില്‍ മാലകളില്‍
നിന്നുമടര്‍ന്നു
ചെമ്പലയിലൊരു മുത്ത്‌

സിന്ദൂര സന്ധ്യയില്‍
കണ്‍മഷിയാലെഴുതിയ
കവിത വായിച്ചു മനം

കണ്ണു നീര്‍കഥകള്‍
സമ്മാനിച്ച കടലമ്മക്കു
കരയാതിരിക്കാനാവുമോ

കാറ്റു ശോകം പറഞ്ഞു
കാക്കകള്‍ വട്ടമിട്ടു
ഒരു ഉരുളക്കായി

സുരതസുഖ ലോലുപത
പ്രണയം വഴിതിരിയുന്നു
കടലോര കാഴ്ച

ആഴിത്തിരമാല
കരയെ മുകര്‍ന്നു
മദനോത്സവം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “